പറവൂര്‍ താലൂക്കാശുപത്രിയില്‍ വിവാദ ഉത്തരവുമായി ആശുപത്രി സൂപ്രണ്ട്

പറവൂര്‍ താലൂക്കാശുപത്രിയില്‍ വിവാദ ഉത്തരവുമായി ആശുപത്രി സൂപ്രണ്ട്
alternatetext

കൊച്ചി: പറവൂര്‍ താലൂക്കാശുപത്രിയില്‍ വിവാദ ഉത്തരവുമായി ആശുപത്രി സൂപ്രണ്ട്. രോഗിയുമായി ആംബുലൻസ് പുറപ്പെടും മുൻപ് മുൻകൂറായി പണം നല്‍കണമെന്ന് സൂപ്രണ്ട് ഉത്തരവിറക്കി. ഇതേ ആശുപത്രിയിലാണ് ആംബുലൻസിന് മുൻകൂറായി പണം നല്‍കാനില്ലാതെ ചികിത്സ വൈകി രോഗി മരിച്ചത്. ആശുപത്രിക്ക് മുൻപില്‍ സുപ്രണ്ട് പതിച്ച നോട്ടിസ് പറവൂര്‍ നഗരസഭ വൈസ് ചെയര്‍മാൻ നേരിട്ടെത്തി നീക്കി.

കഴിഞ്ഞ ദിവസമാണ് പറവൂര്‍ താലൂക്കാശുപത്രിയില്‍ മുൻകൂര്‍ പണമില്ലാതെ ആംബുലൻസ് വിട്ടുനല്‍കാത്തതിന്റെ പേരില്‍ ചികിത്സ വൈകി രോഗിയായ അസ്മ മരിച്ചത്. സംഭവത്തില്‍ ആരോഗ്യമന്ത്രി നേരിട്ട് ഇടപെട്ടിരുന്നു. എന്നാല്‍ മുൻകൂറായി പണം നല്‍കിയാലേ ആംബുലൻസ് വിട്ടുനല്‍കൂ എന്ന വിചിത്രമായ കാര്യം ഉത്തരവാക്കി ഇറക്കിയിരിക്കുകയാണ് ആശുപത്രി സൂപ്രണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രിക്ക് മുൻപില്‍ നോട്ടീസും പതിച്ചു.

ആംബുലൻസ് കൈകാര്യം ചെയ്യുന്നത് പറവൂര്‍ നഗരസഭയുടെ ആരോഗ്യവിഭാഗമാണെന്നിരിക്കെയാണ് സൂപ്രണ്ടായ ഡോക്ടര്‍ പി എസ് റോസമ്മ കൂടിയാലോചനകളില്ലാതെ ഉത്തരവിറക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രി ഉപരോധിച്ചു