തിരുവനന്തപുരം: കേരളത്തില്‍ ഇന്നലെ പനി ബാധിച്ച് ആറ് പേര്‍ മരിച്ചു. 150 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 412 പേര്‍ക്ക് രോഗം സംശയിക്കുന്നു. ഏഴ് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 71 പേര്‍ക്ക് ചിക്കൻപോക്സ്, ഏഴ് പേര്‍ക്ക് എച് വണ്‍ എൻ വണും സ്ഥിരീകരിച്ചു. അതേസമയം, കേരളത്തില്‍ കഴിഞ്ഞ ദിവസം മലേറിയ ബാധിച്ച് ഒരു മരണം സ്ഥിരീകരിച്ചു. പാലക്കാട് കുറശ്ശകുളം സ്വദേശി റാഫി(43) ആണ് മരിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാടെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് റാഫിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആഫ്രിക്കയില്‍ ജോലിക്ക് പോയി മടങ്ങിയെത്തിയ റാഫിയെ പനി ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു മലേറിയയാണെന്ന് തിരിച്ചറിഞ്ഞത്