മാധ്യമപ്രവര്‍ത്തകന്‍റെ ഫോണ്‍ വിട്ടുകൊടുക്കണമെന്ന് കോടതി

മാധ്യമപ്രവര്‍ത്തകന്‍റെ ഫോണ്‍ വിട്ടുകൊടുക്കണമെന്ന് കോടതി
alternatetext

എറണാകുളം: മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനലിന്റെ എഡിറ്റര്‍ ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള ശ്രമത്തിൻറെ ഭാഗമായി മാധ്യമപ്രവര്‍ത്തകൻ ജി.വിശാഖൻറെ ഫോണ്‍ പിടിച്ചെടുത്ത പോലീസ് നടപടിക്കെതിരെ ഹൈക്കോടതി.പ്രതി അല്ലാത്ത ആളുടെ മൊബൈല്‍ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു.

അദ്ദേഹം ഒരു മാധ്യമപ്രവര്‍ത്തകനാണ്ക്രി,മിനല്‍ കേസില്‍ പ്രതിയാണെങ്കില്‍ കോടതിക്ക് മനസിലായേനെ. അദ്ദേഹത്തിൻറെ ഫോണ്‍ ഉടൻ വിട്ടുനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രതി അല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുക്കാൻ എങ്ങനെ കഴിയും? മാധ്യമപ്രവര്‍ത്തകര്‍ ജനാധിപത്യത്തിൻറെ നാലാം തൂണാണ്. നടപടികള്‍ പാലിക്കാതെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കരുത്. എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും മൊബൈലുകള്‍ പിടിച്ചെടുക്കുമോ എന്നും കോടതി ചോദിച്ചു. ഷാജൻ സ്കറിയയെ പിടിക്കാൻ കഴിയാത്തത് പോലീസിൻറെ വീഴ്ചയാണ്. അതിൻറെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

അതേസമയം ഷാജൻ സക്കറിയായുടെ അറസ്റ്റു സുപ്രിം കോടതി താത്കാലികമായി തടഞ്ഞു.അടുത്ത തവണ കേസ് പരിഗണിക്കുന്നത് വരെയാണ് തടഞ്ഞത്