പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളിൽ രണ്ടു പേർ മുങ്ങിമരിച്ചു.

പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളിൽ രണ്ടു പേർ മുങ്ങിമരിച്ചു.
alternatetext

ഇടുക്കി: പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ അഞ്ചു സുഹൃത്തുക്കളിൽ രണ്ടു പേർ മുങ്ങിമരിച്ചു. ഇടുക്കി വണ്ടൻമേട് ചേറ്റുകുഴിയിലാണ് അപകടം നടന്നത്. മംഗലംപടി സ്വദേശികളായ രഞ്ജിത്ത് (26), പ്രദീപ്(24) എന്നിവരാണ് മുങ്ങിമരിച്ചത്.

അപകടത്തെത്തുടർന്ന് കട്ടപ്പനയിൽ നിന്നും എത്തിയ ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വൈകിട്ടോടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ പുറ്റടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.