ഇന്ത്യയുടെ സാങ്കേതിക അവസരങ്ങള്‍ നിറഞ്ഞ ദശാബ്‌ദത്തെ യുവതലമുറ നയിക്കുമെന്നു കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍.

ഇന്ത്യയുടെ സാങ്കേതിക അവസരങ്ങള്‍ നിറഞ്ഞ ദശാബ്‌ദത്തെ യുവതലമുറ നയിക്കുമെന്നു കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍.
alternatetext

കോട്ടയം: ഇന്ത്യയുടെ സാങ്കേതിക അവസരങ്ങള്‍ നിറഞ്ഞ ദശാബ്‌ദത്തെ യുവതലമുറ നയിക്കുമെന്നു കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍. ബാലഗോകുലം സംസ്‌ഥാന വാര്‍ഷികത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ യുവജനങ്ങള്‍ തങ്ങളുടെ നൂതനാശയങ്ങള്‍ നടപ്പാക്കുന്നതിലും വിജയിക്കുന്നതിലും തടസങ്ങള്‍ നേരിടുന്നില്ല.

കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ സമ്ബദ്‌വ്യവസ്‌ഥാ പരിപാടികള്‍ കേന്ദ്രാനുകൂല്യങ്ങള്‍ പൗരന്മാരിലെത്തുന്നുവെന്ന്‌ ഉറപ്പാക്കുന്നു. ആധുനികവല്‍ക്കരണത്തിനും അടിസ്‌ഥാന സൗകര്യ വികസനത്തിനും രാജ്യം വേണ്ടത്ര പണം ചെലവഴിക്കുന്നുണ്ട്‌. ഇതോടൊപ്പം ചരിത്രവും പൈതൃകവും സംരക്ഷിക്കണമെന്നും ബാലഗോകുലം ഭാരതീയ സംസ്‌കാരിക പാരമ്ബര്യത്തിന്റെ പ്രകാശഗോപുരമാണെന്നും അദ്ദേഹം പറഞ്ഞു.

ബാലഗോകുലം സംസ്‌ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകന്‍ ജയരാജ്‌, സാമ്ബത്തിക വിദഗ്‌ധന്‍ എസ്‌. ആദികേശവന്‍, ആര്‍.എസ്‌.എസ്‌. പ്രാന്ത പ്രചാരക്‌ എസ്‌. സുദര്‍ശന്‍, പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍ റിപ്പോര്‍ട്ട്‌, ഡോ. ഇ.പി. കൃഷ്‌ണന്‍ നമ്ബൂതിരി, ബി. അജിത്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

സമ്മേളനത്തിൽ ബാലഗോകുലം സംസ്‌ഥാന അധ്യക്ഷനായി ആര്‍. പ്രസന്നകുമാറിനെയും (പത്തനംതിട്ട) ജനറല്‍ സെക്രട്ടറിയായി കെ.എന്‍. സജികുമാറിനെയും (കോട്ടയം) തെരഞ്ഞെടുത്തു. എം.എ. കൃഷ്‌ണന്‍ (കൊച്ചി) മാര്‍ഗദര്‍ശിയും എ. രഞ്‌ജുകുമാര്‍ (ആലുവ) സംഘടനാ സെക്രട്ടറിയും പി. അനില്‍കുമാര്‍ (കൊല്ലം) ഖജാന്‍ജിയുമായി തെരഞ്ഞെടുക്കപ്പെട്ടു.

ഉപാധ്യക്ഷന്‍മാര്‍: കെ.പി. ബാബുരാജ്‌ (ഒറ്റപ്പാലം), ഡോ. എന്‍. ഉണ്ണികൃഷ്‌ണന്‍ (കോട്ടയം), വി. ഹരികുമാര്‍ (തിരുവനന്തപുരം), ആര്‍. സുധാകുമാരി (കൊച്ചി). കാര്യദര്‍ശിമാര്‍: സി. അജിത്‌ (കൊച്ചി), എം. സത്യന്‍ (കോഴിക്കോട്‌), ബി.എസ്‌. ബിജു (തിരുവനന്തപുരം), കെ. ബൈജു ലാല്‍ (പത്തനംതിട്ട), എന്‍.വി. പ്രജിത്ത്‌ (കണ്ണൂര്‍ ), യു. പ്രഭാകരന്‍ (തൃശൂര്‍ ), എന്‍.എം. സദാനന്ദന്‍ (മലപ്പുറം).

ഭഗിനി പ്രമുഖ: ജയശ്രീ ഗോപീകൃഷ്‌ണന്‍ (കോഴിക്കോട്‌), സഹ ഭഗിനിപ്രമുഖമാര്‍: പി. കൃഷ്‌ണപ്രിയ (ആലപ്പുഴ), രമാദേവി ആര്‍.കെ (പത്തനംതിട്ട), കാര്യാലയ കാര്യദര്‍ശി: ടി.ജി. അനന്തകൃഷ്‌ണന്‍ (ആലുവ), കാര്യാലയ പ്രമുഖ്‌: എം.ആര്‍. പ്രമോദ്‌ (തൃശൂര്‍ ).

സംസ്‌ഥാന സമിതി അംഗങ്ങള്‍: എന്‍. ഹരീന്ദ്രന്‍ (തൃശൂര്‍ ), ഡോ. ആശാ ഗോപാലകൃഷ്‌ണന്‍ (തൃശൂര്‍), പി.എന്‍. സുരേന്ദ്രന്‍ (ഈരാറ്റുപേട്ട), ജി. സന്തോഷ്‌ കുമാര്‍ (നെടുമങ്ങാട്‌ ), കെ. മോഹന്‍ദാസ്‌ (കോഴിക്കോട്‌), കുഞ്ഞമ്ബു മേലേത്ത്‌ (കാഞ്ഞങ്ങാട്‌), പി. ശ്രീകുമാര്‍ (തിരുവനന്തപുരം), വി.ജെ. രാജ്‌മോഹന്‍ (മാവേലിക്കര), സ്‌മിത വത്സലന്‍ (വടകര), വി. ശ്രീകുമാരന്‍ (പാലക്കാട്‌), എസ്‌. ശ്രീകുമാര്‍ (ചെങ്ങന്നൂര്‍), പി.എസ്‌. ഗിരീഷ്‌കുമാര്‍ (പത്തനംതിട്ട), ആര്‍.പി. രാമനാഥന്‍ (തിരുവനന്തപുരം), പി.സി. ഗിരീഷ്‌കുമാര്‍ (കോട്ടയം), പി. പ്രശോഭ്‌ (കോഴിക്കോട്‌), കെ.സി. വിനയരാജ്‌ (കോഴിക്കോട്‌)