വിവാഹ വാഗ്ദാനം ലംഘിച്ചാലും ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് ഒറീസ ഹൈക്കോടതി

വിവാഹ വാഗ്ദാനം ലംഘിച്ചാലും ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് ഒറീസ ഹൈക്കോടതി
alternatetext

വിവാഹ വാഗ്ദാനം ലംഘിച്ചാലും ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് ഒറീസ ഹൈക്കോടതി, വിവാഹ വാഗ്ദാനം ലംഘിച്ചെന്ന് കരുതി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാവില്ലെന്ന് ഒറീസ ഹൈക്കോടതി. ഭുവനേശ്വര്‍ സ്വദേശിയായ യുവാവിന് മേല്‍ പീഡനക്കേസ് ചുമത്തിയത് റദ്ദാക്കിയാണ് ഒറീസ ഹൈക്കോടതി ഉത്തരവ്.

യുവാവിന്റെ സുഹൃത്തും അഞ്ചു വര്‍ഷമായി ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുകയുമായിരുന്ന യുവതിയാണ് ബലാത്സംഗ കേസ് നല്‍കിയത്. എന്നാല്‍ ക്രിമിനല്‍ ശിക്ഷാ നിയമത്തിലെ 376 വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം ഇവിടെ ഉണ്ടായിട്ടില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പക്ഷെ, വഞ്ചനാക്കുറ്റം ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ നിയമനടപടി തുടരാം എന്ന് കോടതി വ്യക്തമാക്കി.

നല്ല ബന്ധത്തിലായിരിക്കുന്ന സമയം വിവാഹ വാഗ്ദാനം നല്‍കുന്നതും വിവാഹം കഴിക്കാമെന്ന് തെറ്റായ വാഗ്ദാനം നല്‍കി കബളിപ്പിക്കുന്നതും തമ്മില്‍ വ്യത്യാസം ഉണ്ടെന്ന് കോടതി പറഞ്ഞു