ഇംഗ്ലണ്ടില്‍ പള്ളി വിറ്റെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി എം.വി ഗോവിന്ദന്‍. 

ഇംഗ്ലണ്ടില്‍ പള്ളി വിറ്റെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി എം.വി ഗോവിന്ദന്‍. 
alternatetext

കണ്ണൂര്‍: ഇംഗ്ലണ്ടില്‍ പള്ളി വിറ്റെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി എം.വി ഗോവിന്ദന്‍. ‘അവിടെ പോയപ്പോള്‍ കണ്ട ചിത്രം ഞാന്‍ പറഞ്ഞതാണ്. അത് ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കാന്‍ വേണ്ടി പറഞ്ഞതല്ല’ ഗോവിന്ദന്‍ പറഞ്ഞു.

എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കിയിരുന്നു. ഗോവിന്ദന്‍ മാപ്പുപറയണമെന്നായിരുന്നു ആവശ്യം. നാട്ടുകാരായ വിശ്വാസികള്‍ പള്ളികളില്‍ പോകാതായതോടെ ഇംഗ്ലണ്ടില്‍ പള്ളികള്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശം.

‘പള്ളികളൊക്ക പബുകളാക്കി. 6.5 കോടി രൂപയാണ് ഒരു പള്ളിയുടെ വിലയെന്നും കന്യാസ്ത്രീകളുടെ സേവനം തൊഴില്‍ പോലെയായിരിക്കുകയാണ്. ജോലിക്കു പോകുമ്ബോള്‍ കന്യാസ്ത്രീയുടെ വേഷത്തിലും ജോലി കഴിഞ്ഞു വരുമ്ബോള്‍ സാധാരണ വേഷത്തിലുമാണവര്‍’- ഇങ്ങനെയായിരുന്നു ഗോവിന്ദന്റെ പരാമര്‍ശം.