കൊച്ചി: പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറിനെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. അബ്ദുൽ നാസർ മദനി കേരളത്തിൽ എത്തിയതുമുതൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന നിസാർ ആശുപത്രി റിപ്പോർട്ടുകൾ നൽകാമെന്ന് വ്യാജേന മാധ്യമ പ്രവർത്തകയുടെ ഫോൺ നമ്പർ കൈക്കലാക്കുകയും, പിന്നീട് അശ്ലീലമെസേജുകൾ അയക്കുകയുമായിരുന്നു.
മാധ്യമപ്രവർത്തക പരാതിപ്പെട്ടതിനെ തുടർന്നാണ് പോലീസ് നടപടി എടുത്തതും, പാർട്ടി നേതൃസ്ഥാനത്തുനിന്നും മാറ്റിയതും. തുടർന്ന് പാർട്ടി നടത്തിയ അന്വേഷണത്തിലാണ് നിസാർ തെറ്റ് ചെയ്തെന്നും, അത് പാർട്ടിക്ക് വലിയ മാനക്കേടുണ്ടാക്കിയെന്നും, അത് ബോധ്യമായതിനാലാണ് പാർട്ടിയിൽ നിന്നും പൂർണ്ണമായും പുറത്താക്കുന്നതെന്ന് സംസ്ഥാന കമ്മിറ്റി പറഞ്ഞു.