ട്രെയിൻ ടിക്കറ്റ് നിരക്കില്‍ 25 ശതമാനത്തിന്റെ ഇളവ് നല്‍കാനൊരുങ്ങി ഇന്ത്യൻ റെയില്‍വേ.

ട്രെയിൻ ടിക്കറ്റ് നിരക്കില്‍ 25 ശതമാനത്തിന്റെ ഇളവ് നല്‍കാനൊരുങ്ങി ഇന്ത്യൻ റെയില്‍വേ.
alternatetext

ട്രെയിൻ ടിക്കറ്റ് നിരക്കില്‍ 25 ശതമാനത്തിന്റെ ഇളവ് നല്‍കാനൊരുങ്ങി ഇന്ത്യൻ റെയില്‍വേ. ട്രെയിൻ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് പുതിയ തീരുമാനം. വന്ദേ ഭാരത് ഉള്‍പ്പടെ ട്രെയിനുകളിലെ എസി ചെയര്‍കാര്‍, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയുടെ നിരക്കാണ് 25 ശതമാനം കുറയ്ക്കാനാണ് തീരുമാനം.എസി ചെയര്‍കാര്‍ സൗകര്യമുള്ള ട്രെയിനുകള്‍ക്ക് ഇളവ് പ്രഖ്യാപിക്കാനുള്ള അധികാരം സോണല്‍ റെയില്‍വേകളെ ഏല്‍പ്പിക്കാനും തീരുമാനമായി.

ലക്ഷ്വറി കോച്ചുകളായ അനുഭൂതി, വിസ്താഡോം കോച്ചുകള്‍കടക്കം എസി ചെയര്‍ കാര്‍, എക്സിക്യൂട്ടീവ് ക്ലാസുകള്‍ക്കും ഈ ഇളവുകള്‍ ലഭിക്കും. ഇതോടെ നിലവിലെ അടിസ്ഥാന ടിക്കറ്റ് നിരക്കില്‍ നിന്നും 25 ശതമാനം വരെ ഇളവുകള്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, റിസര്‍വേഷൻ, സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ്, ജിഎസ്റ്റി അടക്കമുള്ള മറ്റ് ചാര്‍ജുകള്‍ക്ക് പ്രത്യേകം ഈടാക്കും. ഇളവുകള്‍ സീറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക. ഇളവ് ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകള്‍ ഒഴിവുള്ള ട്രെയിനുകള്‍ക്കാണെന്ന് പറയുന്നു.

യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിനു താഴെയായാല്‍ യാത്രയുടെ ഏത് ഘട്ടത്തിലും ഇളവ് അനുവദിക്കാമെന്നാണ് നിര്‍ദേശം. വൈകാതെ തന്നെ കുറഞ്ഞ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. എന്നാല്‍, നിലവില്‍ ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാര്‍ക്ക് നിരക്കിളവ് ബാധകമായിരിക്കില്ല. അവധിക്കാല – ഉത്സവ പ്രത്യേക ട്രെയിനുകളിലും നിരക്കിളവ് ബാധകമല്ലെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.