തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി എം. ബി. രാജേഷ്. സംസ്ഥാന സര്‍ക്കാരും കളക്ടര്‍മാരും ഉള്‍പ്പെടെ അധികൃതര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ വിധ നടപടികളും സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മറ്റ് വകുപ്പുകളെയും സ്ഥാപനങ്ങളെയും വിവിധ വിഭാഗം ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവര്‍ത്തകരെയും കൂട്ടിയിണക്കി പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണം. അനിവാര്യമായ സാഹചര്യങ്ങളില്‍ പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ആവശ്യമായ പണം ചെലവഴിക്കാൻ അനുവാദം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.