സംസ്ഥാനത്ത് അതിവേഗം പടര്‍ന്ന് പകര്‍ച്ചപ്പനി. ഇന്നലെ മാത്രം 11,293 പേര്‍ക്കാണ് പനി ബാധിച്ചത്. ഇതില്‍ 167 പേര്‍ക്ക് ഡെങ്കിപ്പനിയും, 16 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, 312 പേര്‍ക്ക് ഡെങ്കിപ്പനിയുടെയും, 13 പേര്‍ക്ക് എലിപ്പനിയുടെയും ലക്ഷണങ്ങള്‍ ഉണ്ട്. ഇവര്‍ ഫലം കാത്തിരിക്കുകയാണ്. പകര്‍ച്ചപ്പനിക്ക് പുറമേ, ഇന്നലെ മാത്രം 52 പേര്‍ക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്.
കാലവര്‍ഷം ശക്തമായതോടെ അതിവേഗത്തിലാണ് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നത്. ഇന്നലെ ഡെങ്കിപ്പനി മൂലം രണ്ട് മരണവും, എലിപ്പനി മൂലം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്തും, തൃശ്ശൂരും ഓരോ ഡെങ്കിപ്പനി മരണവും, ആലപ്പുഴയില്‍ എലിപ്പനി ബാധിച്ച് ഒരാളുമാണ് മരിച്ചത്.
കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 42,475 പേര്‍ പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. കൂടാതെ, നാല് ദിവസത്തിനിടെ മരണസംഖ്യ 17 ആയി ഉയര്‍ന്നിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം രോഗബാധിതര്‍ ഉള്ളത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ക്ക് പുറമെയാണീവർധന