കേരളത്തില്‍ എട്ട് ജില്ലകളില്‍ ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും

കേരളത്തില്‍ എട്ട് ജില്ലകളില്‍ ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും
alternatetext

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങും. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. മെറിറ്റ് സീറ്റില്‍ 2,63,688 ഉം സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 3,574ഉം കമ്മ്യൂണിറ്റി ക്വാട്ടയില്‍ 18,901ഉം മാനേജ്‌മെന്റ് ക്വാട്ടയില്‍ 18,735ഉം അണ്‍ എയ്ഡഡില്‍ 11,309ഉം പേര്‍ പ്ലസ് വണ്‍ പ്രവേശനം നേടിക്കഴിഞ്ഞു.മെറിറ്റ് സീറ്റില്‍ പ്രവേശന വിവരങ്ങള്‍ നല്‍കാനുള്ള 565 പേര്‍ അടക്കം ആകെ 3,16,772 പേരാണ് പ്രവേശനം നേടിയത്. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയില്‍ 22,145 പേര്‍ പ്രവേശനം നേടി.

മഴക്കെടുതി മൂലം ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ച ജില്ലകളില്‍ കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ല. മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം മണക്കാട് ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെത്തി രാവിലെ വിദ്യാര്‍ത്ഥികളെ കാണും. സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകള്‍ അപേക്ഷ സമര്‍പ്പണം ജൂലൈ 8 മുതല്‍ 12 വരെയാണ്. പ്ലസ് വണ്‍ ക്ളാസുകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ മന്ത്രി വി ശിവൻകുട്ടി മണക്കാട് ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നേരിട്ടത്തി വിദ്യാര്‍ത്ഥികളെ കാണും.

മഴക്കെടുതി മൂലം ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ച ജില്ലകളില്‍ ഒന്നാം വര്‍ഷ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ല. അതേസമയം, സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ സാഹചര്യത്തില്‍ ആറ് ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി.

കാസര്‍ഗോഡ് ജില്ലയില്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പത്തനംതിട്ട ജില്ലയില്‍ ക്യാംപുകള്‍ തുറന്ന സ്കൂളുകള്‍ക്കും അവധിയാണ്. ഇവിടങ്ങളില്‍ അടുത്ത ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക