ലഹരി മാഫിയകളെ അമര്‍ച്ച ചെയ്യാനായി ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്റെ സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍. നിശാന്തിനിക്ക്. ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസറായിരുന്ന ഐജി പുട്ടവിമലാദിത്യ അവധിയില്‍ പോയതിനെത്തുടര്‍ന്നാണ് നിശാന്തിനിക്ക് താല്‍ക്കാലിക ചുമതല നല്‍കിയത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ലഹരിസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ ഓപ്പറേഷന്‍ തൂഫാന്‍ ആരംഭിച്ചത്.
ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാംഘട്ടം ഓണം കഴിഞ്ഞാല്‍ ആരംഭിക്കുമെന്നും കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. ഓപ്പറേഷന്‍ തൂഫാനില്‍ 9,200-ലധികം ആളുകളെ അറസ്റ്റ് ചെയ്തു. 7000-ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 100 കോടിയിലധികം വിലവരുന്ന രാസലഹരി പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാംഘട്ടത്തില്‍ ത്രിതല പഞ്ചായത്തുകളുമായി ചേര്‍ന്ന് നടപ്പാക്കും. കൊറിയര്‍ വഴി ലഹരി അയക്കുന്ന പരിപാടി അവസാനിപ്പിക്കണം. സ്വകാര്യ കൊറിയര്‍ കമ്പനികള്‍ ഇത് പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു


