ധർമ്മടം : പരീക്കടവ് യു.എസ്.കെ റോഡില്‍ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റ സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. ബിജെപി പ്രവർത്തകനായ ആദിത്യനാണ് വെട്ടേറ്റത്. രണ്ടു ബൈക്കുകളിലെത്തിയ ആറംഗ സി പി എം പ്രവർത്തകർ അക്രമിച്ചുവെന്നാണ് പരാതി.ബിജെപിയുടെ കൊടി അറുത്ത് മാറ്റുന്നത് ചോദ്യം ചെയ്തതിനാണ് ആദിത്യനെ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചത്. കൈക്ക് ആഴത്തിലുള്ള മുറിവേറ്റ ആദിത്യനെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് സിപിഎമ്മിൻ്റെ കൊടി നശിപ്പിച്ചിരുന്നത്രെ. ഇതാണ് പ്രകോപനം സൃഷ്ടിച്ചതെന്നാണ് പൊലിസ് പറയുന്നത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറു പേർക്കെതിരെയാണ് കേസെടുത്തത്.
2025-01-14