കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

alternatetext

കോഴിക്കോട്: കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യവേയായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. കെ റെയില്‍ വന്നാല്‍ സമയം കുറയുമെന്നത് സൂചിപ്പിക്കാൻ പറഞ്ഞ അപ്പത്തിന്റെ കാര്യം സൂചിപ്പിച്ച്‌ കളിയാക്കുകയാണ് ചിലർ.

വിവരമില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല. പറഞ്ഞത് ഇപ്പോഴും പറയുകയാണ്. കെ റെയില്‍ പദ്ധതി വന്നാല്‍ നിരന്തരം ട്രെയിനുകള്‍ ഉണ്ടാകും. ഒരു ചായ കുടിച്ചു കഴിയുമ്ബോഴേക്കും അടുത്ത ട്രെയിൻ വരും. വികസിതരാജ്യങ്ങളിലെ ജീവിതനിലവാരത്തിലേക്ക് ഉയർത്താൻ നവകേരള സൃഷ്ടിക്ക് കഴിയണം. നെഗറ്റിവായ ഒരുകാര്യവും പേറി നടക്കേണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ പൊതുഇടം വർഗീയതയെ എതിർക്കുന്നതാണ്. എല്ലാ കുടുംബങ്ങളിലും അഭ്യസ്തവിദ്യരുണ്ട്. എന്നാല്‍, ഇന്ത്യയില്‍ 30 കോടിയോളം കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സ്കൂള്‍ വരാന്തകളില്‍ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ ഓരോ മണ്ഡലത്തിലും ജോബ് ഫെയർ നടത്തി 5000 പേർക്ക് ജോലി നല്‍കുന്ന പദ്ധതി ഫെബ്രുവരിയില്‍ ആരംഭിക്കും. വിജ്ഞാന സമ്ബത്തിലൂടെ പണമൂലധനം വർധിപ്പിക്കാനാണ് നീക്കമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.