10 കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍

alternatetext

കൊല്ലം: 10 കിലോ കഞ്ചാവുമായി നാലുപേർ പിടിയില്‍. കൊല്ലം ഓച്ചിറയില്‍ ആണ് സംഭവം. വയനകം സ്വദേശി രാജേഷ്‌കുമാർ, ഒഡീഷ സ്വദേശികളായ ബിക്കാരി ചരണ്‍ ഗൗഡ, സുശാന്ത് കുമാർ, രാജേഷ്‌കുമാർ പോലായി എന്നിവരാണ് പിടിയിലായത്. അന്തർ സംസ്ഥാന കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായവർ. ഒഡീഷയില്‍ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചത്. പ്രദേശത്ത് വിദ്യാർഥികള്‍ക്ക് അടക്കം വില്‍പന നടത്തുകയായിരുന്നു ലക്ഷ്യം. കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റ് ആന്‍റി നാർകോട്ടിക്ക് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ആണ് പ്രതികളെ പിടികൂടിയത്.