വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡസ് ചരിത്രത്തിലേക്ക് എടത്വ ഫൊറോനയും

വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡസ് ചരിത്രത്തിലേക്ക് എടത്വ ഫൊറോനയും
alternatetext

എടത്വ: വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡസ് ചരിത്രത്തിലേക്ക് എടത്വ ഫൊറോനയും. ചങ്ങനാശ്ശേരി അതിരൂപതാ ക്രിസ്തുവര്‍ഷ ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ മെഗാ മാര്‍ഗ്ഗംകളിലാണ് എടത്വ ഫൊറോനയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുമായി 135 അംഗങ്ങളെ പക്കെടുപ്പിച്ചു കൊണ്ടു ചരിത്രത്തിന്റെ ഭാഗമായി മാറിയത്.

മെഗാ മാര്‍ഗ്ഗംകളിയില്‍ ഏറ്റവും കൂടുതല്‍ ആളുകളെ പക്കെടുപ്പിക്കാനായി ഫൊറോന വികാരി ഫിലിപ്പ് വൈക്കത്തുക്കാരന്‍വീട്ടില്‍, മാതൃപിതൃവേദി ഡയറക്ടര്‍ ഫാ. ജോര്‍ജ് കപ്പാമ്മൂട്ടില്‍, അനിമേറ്റര്‍ സിസ്റ്റര്‍ ജിസ്സ് മരിയാ, മാതൃവേദി പ്രസിഡന്റ് രേഷ്മ ജോണ്‍സന്‍, സെക്രട്ടറി അനു ഷിജോ, കൗണ്‍സിലര്‍ റെയ്ചല്‍ ഷിജി, ജോയിന്റ് സെക്രട്ടറി ബിന്ദു സോളി എന്നിവര്‍ നേതൃത്വം നല്‍കി.