കോതമംഗലം: മനുഷ്യ ജീവനുകൾ ഇല്ലാതാക്കിയും, കൃഷി നാശം വരുത്തിയും നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന വന്യ മൃഗശല്യത്തിന് പരിഹാരമായി കുട്ടമ്പുഴ പഞ്ചായത്തിലെ വനാതിർത്തിയോട് ചേർന്ന് ആനക്കിടങ്ങുകൾ നിർമ്മിക്കുന്നു. ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി എട്ടു കിലോമീറ്റർ ദൂരത്തിലാണ് നിലവിൽ ആനകിടങ്ങ് നിർമ്മിക്കുന്നത്.
മുകൾവശം രണ്ടര മീറ്റർ വീതിയും, താഴെ ഒരു മീറ്റർ വീതിയും, രണ്ടര മീറ്റർ ആഴവുമുള്ള കിടങ്ങുകളാണ് നിർമ്മിക്കുന്നത്. ഏതാണ്ട് ഒരു കോടി നാൽപ്പത് ലക്ഷം രൂപയാണ് കിടങ്ങു നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ചിലവ്.