കൊച്ചി: കഴിഞ്ഞ ദിവസം ജനം ടിവിയിൽ നടന്ന ചർച്ചക്കിടയിൽ മുസ്ലീങ്ങൾ എല്ലാം തീവ്രവാദികളെന്ന രീതിയിൽ പരാമർശം നടത്തിയ പി.സി. ജോർജ് ക്ഷമാപണവുമായി രംഗത്തെത്തി. ചാനൽ ചർച്ചക്കിടയിൽ രാജ്യത്തെ മുസ്ലീം മതവിശ്വാസികളും തീവ്രവാദികളാണെന്ന ധ്വനി തന്റെ വാക്കുകളിൽ കടന്നു വന്നത് കൊണ്ട് വേദനിക്കുന്ന മുഴുവൻ മുസ്ലീം സഹോദരങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്ന് പി.സി.ജോർജ് സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു.
തീവവാദ പ്രവർത്തനം നടത്തുന്ന ഒരു ചെറുവിഭാഗത്തെയും, അവരെ പിന്തുണക്കുന്നവരെയും താൻ എന്നും എതിർക്കുമെന്നും പി.സി.ജോർജ് പറഞ്ഞു. എന്നാൽ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിൽ പ്രസ്താവന നടത്തിയ പി.സി.ജോര്‍ജിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി. ജില്ലാ പ്രസിഡന്റ് അഷറഫ് വാഴക്കാല തൃക്കാക്കര പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കി