തൃശ്ശൂര്‍: വെള്ളിത്തിരുത്തിയില്‍ റോഡരികിലൂടെ നടന്നുപോയ എട്ടുവയസുകാരിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. വെള്ളിത്തിരുത്തി സ്വദേശി അനിലിന്റെ മകള്‍ പാര്‍വണയാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യആശുപത്രയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 2.40 ഓടെയാണ് സംഭവം. കടയില്‍നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് തിരിച്ചുവരുംവഴിയാണ് അപകടം. പാവറട്ടി ഭാഗത്തുനിന്ന് വന്ന കാര്‍ പിന്നില്‍നിന്ന് പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.കാര്‍ ഓടിച്ച കടങ്ങോട് സ്വദേശി ബോബനെ കുന്ദംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബാങ്ക് ഉദ്യോഗസ്ഥനാണ് ബോബന്.