മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ സംസ്കാര ചടങ്ങുകള്‍ നിഗംബോധ് ഘട്ടില്‍

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ സംസ്കാര ചടങ്ങുകള്‍ നിഗംബോധ് ഘട്ടില്‍
alternatetext

ഡല്‍ഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ സംസ്കാര ചടങ്ങുകള്‍ നിഗംബോധ് ഘട്ടില്‍ നടക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പൂർണ സൈനിക ബഹുമതികളോടെ ഇന്ന് രാവിലെ 11.45നാണു സംസ്കാര ചടങ്ങുകള്‍. അദ്ദേഹത്തോടുള്ള ആദര സൂചകമായി ഇന്ന് ഉച്ചവരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.

രാവിലെ 11ന് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും.എട്ടരയോടെ മൃതദേഹം ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും.