ന്യൂഡല്‍ഹി: ബിജെപി നേതാവും ബിഹാര്‍ ഗവര്‍ണറുമായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ കേരള ഗവര്‍ണാറാകും. നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു. മറ്റ് 3 സംസ്ഥാനങ്ങളിലെ ഗവർണർമാർക്കും മാറ്റമുണ്ട്. ഒഡിഷ, മിസോറം, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിക്കുന്നത്.
അടുത്ത വര്‍ഷം രാജ്യത്ത് നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പുകളിലൊന്നാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. അതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സെപ്റ്റംബർ 5 ന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയില്‍ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. സംസ്ഥാന സർക്കാരും ഗവർണ്ണറും തമ്മിലെ ഭിന്നത തുടരുന്നതിനിടെയാണ് മാറ്റം.