നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം

നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം
alternatetext

2024-25 അധ്യയന വർഷം സംസ്ഥാനത്തെ ആയുർവേദ (BAMS), ഹോമിയോപ്പതി (BHMS), സിദ്ധ (BSMS), യുനാനി (BUMS) കോഴ്‌സുകളിൽ പ്രവേശനത്തിനായി ഡിസംബർ 21-ലെ വിജ്ഞാപന പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുകയും, NTA നടത്തിയ നീറ്റ് (യു.ജി)-2024 പരീക്ഷയിൽ നിശ്ചിത യോഗ്യത നേടുകയും ചെയ്ത വിദ്യാർത്ഥികൾക്ക് അവരുടെ നീറ്റ് ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കുന്നതിന് ഡിസംബർ 26ന് രാത്രി 11.59 വരെ   www.cee.kerala.gov.in വെബ്സൈറ്റിൽ സൗകര്യമുണ്ട്.

2024-25 അധ്യയന വർഷത്തെ ആയൂർവേദ/ഹോമിയോ/സിദ്ധ/യുനാനി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഡിസംബർ 21 ലെ ലെ വിജ്ഞാപന പ്രകാരം പുതുതായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, നാഷണാലിറ്റി എന്നിവയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും അപേക്ഷാ ഫീസ് അടയ്ക്കുന്നതിനും അവസരം നൽകുന്നു. വിദ്യാർത്ഥികൾക്ക് ഡിസംബർ 26 രാത്രി 11.59 മണി www.cee.kerala.gov.in വെബ്‌സൈറ്റിൽ അപാകതകൾ പരിഹരിക്കാം. ഹെൽപ് ലൈൻ നമ്പർ : 0471-2525300.