അമിത് ഷായുടെ “അംബേദ്കര്‍’ പരാമര്‍ശം; കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തും

അമിത് ഷായുടെ "അംബേദ്കര്‍' പരാമര്‍ശം; കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തും
alternatetext

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ “അംബേദ്കർ’ പരാമർശത്തില്‍ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തും. ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാർച്ചും ധർണയും ഇന്ന് നടക്കും. അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. 26ന് കർണാടകയില്‍ ചേരുന്ന കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗത്തില്‍ തുടർപ്രക്ഷോഭങ്ങള്‍ ചർച്ച ചെയ്യും.

അംബേദ്കർ വിവാദത്തില്‍ ബിഎസ്പിയും ഇന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധിക്കും. അതേസമയം അംബേദ്കർ വിവാദത്തിന് പിന്നാലെ പാർലമെന്‍റില്‍ ഉണ്ടായ ഭരണ – പ്രതിപക്ഷ സംഘർഷത്തില്‍ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. ബിജെപി അംഗങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ഇതുവരെ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.