വെള്ളാപ്പള്ളിക്ക് ഓരോ സമയത്തും ഓരോ വെളിപാടുണ്ടാകും:അഡ്വ. സി കെ വിദ്യാസാഗര്‍

വെള്ളാപ്പള്ളിക്ക് ഓരോ സമയത്തും ഓരോ വെളിപാടുണ്ടാകും:അഡ്വ. സി കെ വിദ്യാസാഗര്‍
alternatetext

ആരുടെയും മുന്നില്‍ പോയി മണിയടിക്കാത്ത വ്യക്തിത്വമാണ് സതീശന്‍. അത് വെള്ളാപ്പള്ളിക്ക് പിടിച്ചിട്ടില്ലെന്നും അതാണ് വെള്ളാപ്പള്ളിക്ക് സതീശനോടുള്ള പ്രശ്‌നമെന്നാണ് കരുതുന്നതെന്നും സി കെ വിദ്യാസാഗര്‍ പറഞ്ഞു. വെള്ളാപ്പള്ളിക്ക് ഓരോ സമയത്തും ഓരോ വെളിപാടുണ്ടാകുന്നുവെന്ന് എസ്‌എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗര്‍.

തിരഞ്ഞെടുപ്പില്‍ പറവൂരില്‍ വി ഡി സതീശന്‍ മത്സരിക്കുന്ന സമയത്ത് വോട്ട് ചോദിച്ചോ സഹായം അഭ്യര്‍ത്ഥിച്ചോ വെള്ളാപ്പള്ളിയെ കാണാനെത്തിയില്ലെന്നും എസ്‌എന്‍ഡിപി യോഗം വിളിച്ചുകൂട്ടി സതീശനെ തോല്‍പ്പിക്കണമെന്ന് പരസ്യമായി പ്രസംഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസംഗം വിപരീത ഫലമുണ്ടാക്കി. സതീശന്‍ പോലും ഉദ്ദേശിക്കാത്ത ഭൂരിപക്ഷത്തില്‍ ജയിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് വെള്ളാപ്പള്ളി നടേശന്‍ ഉന്നനയിച്ചത്. വി ഡി സതീശന്‍ അഹങ്കാരിയായ നേതാവാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ അതിരൂക്ഷ പ്രതികരണം. സതീശന് പക്വതയും മാന്യതയുമില്ല. സതീശന്‍ പ്രതിപക്ഷ നേതാവായതോടെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ കൂടിയെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. വി ഡി സതീശന്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്.

കോണ്‍ഗ്രസിലെ നിരവധി നേതാക്കളെ തനിക്കറിയാം. എന്നാല്‍ മറ്റൊരു നേതാവിനും ഇത്രയും ധാര്‍ഷ്ട്യമില്ല. സ്വയം പ്രമാണിയാകാന്‍ ശ്രമിക്കുമ്ബോള്‍ പ്രാണിയായി മാറുകയാണ്. സമുദായ നേതാക്കളേയും രാഷ്ട്രീയ നേതാക്കളേയും സതീശന്‍ തള്ളി. ഒറ്റയ്ക്കായി എന്ന് തോന്നിയപ്പോഴാണ് പല വിഷയങ്ങളിലും തിരുത്തല്‍ നടപടിക്ക് സതീശന്‍ തയ്യാറായത്. അഹങ്കാരത്തിന്റെ ആള്‍രൂപമായി മുന്നോട്ടുപോയാല്‍ സതീശന്റെ രാഷ്ട്രീയ ജീവിതം സര്‍വനാശത്തിലേക്ക് പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു