ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു
alternatetext

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു.ഹേമന്ത് സോറനും കല്‍പ്പന സോറനും ലഭിക്കുന്ന പിന്തുണയില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും അടങ്ങുന്ന ഇന്ത്യാ സഖ്യം.അതേ സമയം വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയുമുള്ള ബി ജെ പി യുടെ പ്രചാരണത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു. 43 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന്റെ അവസാനഘട്ട പ്രചരണമവസാനിച്ചപ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍..ജാര്‍ഖണ്ഡ് മുക്തി മൂര്‍ച്ചയില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന മുന്‍ മുഖ്യമന്ത്രി ചമ്ബായി ചോറന്റെ സ്വാധീന മേഖലയായ സറൈകെല മണ്ഡലമുള്‍പ്പെടെ മൂന്ന്് റാലികളെകേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിസംബോധന ചെയ്തു,ന്യൂനപക്ഷങ്ങളെ കടന്നാക്രമിച്ചും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയുമാണ് ബിജെപിയുടെ പ്രചാരണമെന്ന വിമര്‍ശനം ശക്തമായിരിക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബിജെപിയെ കടന്നാക്രമിച്ചു.