കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ജീവനക്കാര്‍ക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം

കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ജീവനക്കാര്‍ക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം
alternatetext

തിരുവനന്തപുരം ആറ്റിങ്ങല്‍ കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ ജീവനക്കാരെ ആക്രമിച്ചു. ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടർ സുനില്‍.വി, വെഹിക്കിള്‍ സൂപ്പർവൈസർ സുനില്‍.എസ് എന്നിവരാണ് മർദനത്തിന് ഇരയായത്. മദ്യലഹരിയില്‍ എത്തിയ യുവാക്കളാണ് ഇരുവരെയും മർദിച്ചത്.

രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമണം. കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ എത്തിയ യുവാക്കള്‍ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് ഇത് ചോദ്യംചെയ്യാൻ എത്തിയപ്പോഴാണ് ജീവനക്കാരെ മർദിച്ചത്. ആക്രമണം നടത്തിയ രണ്ടുപേരെ ആറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മർദനമേറ്റ ജീവനക്കാർക്ക് നിസാര പരിക്കുകള്‍ മാത്രമേയുള്ളു. പോലീസ് തുടർനടപടികള്‍ സ്വീകരിച്ചു.