പ്രതിഷേധ സമരത്തിന് ശേഷം ട്രഷറിയിൽ കസേര നൽകി

പ്രതിഷേധ സമരത്തിന് ശേഷം ട്രഷറിയിൽ കസേര നൽകി
alternatetext

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ട്രഷറീ യ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ സമരത്തിന് ശേഷം പെൻഷൻ വാങ്ങാൻ എത്തിയവർക്ക് ഉണ്ടായ ബുദ്ധിമുട്ട് മനസ്സിലാക്കി, പെൻഷനേഴ്സ് അസോസിയേഷൻ പന്തളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അത്യാവശ്യമായ കുറച്ച് കസേര വാങ്ങി ട്രഷറി ഓഫീസിലെ ജീവനക്കാരെ ഏൽപ്പിച്ചു. കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ അസോസിയേഷൻ ജില്ലാ ട്രഷറർ വൈ റഹീം റാവുത്തർ, ജില്ലാ വൈസ് പ്രസിഡണ്ട് ബി നരേന്ദ്രനാഥ്, സംസ്ഥാന കൗൺസിൽ അംഗം ബി മോഹൻ കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷെരീഫ് ചെരിക്കൽ, ഡോക്ടർ സാബുജി, പി കെ രാജൻ, രാധാകൃഷ്ണൻ പൂഴിക്കാട് അലക്സി തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.