സംസ്ഥാന സ്‌കൂള്‍ കായികമേള 2024: ട്രോഫിയും വഹിച്ചുള്ള ഘോഷയാത്ര തുടങ്ങി

സംസ്ഥാന സ്‌കൂള്‍ കായികമേള 2024: ട്രോഫിയും വഹിച്ചുള്ള ഘോഷയാത്ര തുടങ്ങി
alternatetext

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റിവന്യു ജില്ലയ്‌ക്ക് സമ്മാനിക്കാനുള്ള ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചു. തിരുവനന്തപുരം ഗവ: മോഡല്‍ ബോയിസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച്‌ പൊതു വിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി. വി. ശിവന്‍കുട്ടി ഫഌഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന സ്വര്‍ണ്ണ കപ്പ് യാത്ര നവംബര്‍ നാലിന് എറണാകുളം ജില്ലയില്‍ എത്തിച്ചേരും. 66-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന യാത്രയ്‌ക്ക് എറണാകുളം ജില്ലയില്‍ വരവേല്‍പ്പ് നല്‍കി മേളയുടെ പ്രധാന വേദിയായ മഹാരാജാസ് സ്റ്റേഡിയത്തില്‍ എത്തിക്കും.

ഷൈന്‍ മോന്‍, എസ്. സി. ഇ. ആര്‍. ടി. ഡയരക്ടര്‍. ഡോ: ജയപ്രകാശ്,വി. എഛ്. എസ്. സി ഡയരക്ടര്‍ സിന്ധു,ഡി. ഡി. ഇ. ഷീജ,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബിജു കുമാര്‍,ക്യു. ഐ. പി. അധ്യാപക സംഘടന പ്രതിനിധികളായ. കെ. ബദറുന്നിസ്സ, ഹരീഷ് കടവത്തൂര്‍, എം തമീമുദ്ധീന്‍, ഹരീഷ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒളിമ്ബിക്‌സ്‌ മാതൃകയിലുള്ള സംസ്ഥാന കായികമേളയുടെ വരവറിയിച്ചുള്ള ദീപശിഖ, ട്രോഫി പ്രയാണം തുടങ്ങി.

ദീപശിഖാപ്രയാണം കാസർകോട്‌ ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍നിന്ന്‌ ആരംഭിച്ചു. സി എച്ച്‌ കുഞ്ഞമ്ബു എംഎല്‍എ ദീപശിഖ കൊളുത്തി ഏഷ്യൻ അത്‌ലറ്റിക്‌സ് ഡിസ്‌കസ്‌ത്രോ വെള്ളിമെഡല്‍ ജേതാവ്‌ കെ സി സർവാന്‌ കൈമാറി. നീലേശ്വരം എൻ കെ ബാലകൃഷ്ണൻ സ്‌മാരക യുപി സ്‌കൂളിലെയും പിലിക്കോട് സി കൃഷ്ണൻനായർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെയും സ്വീകരണത്തിനുശേഷം കരിവെള്ളൂരില്‍വച്ച്‌ കണ്ണൂർ ജില്ലയിലേക്ക്‌ വരവേറ്റു. തളിപ്പറമ്ബ് സീതിസാഹിബ് എച്ച്‌എസ്‌എസ്‌, ശ്രീകണ്ഠപുരം ജിഎച്ച്‌എസ്‌എസ്‌, കൊട്ടിയൂർ ഐജെഎം എച്ച്‌എസ്‌എസ്‌ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വയനാട് ജില്ലയിലേക്ക് പ്രവേശിച്ചു. മാനന്തവാടി, കല്‍പ്പറ്റ, താമരശേരി, നിലമ്ബൂർ, പെരിന്തല്‍മണ്ണ, പട്ടാമ്ബി, തൃശൂർ എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി തൃപ്പൂണിത്തുറയില്‍വച്ച്‌ തെക്കൻമേഖലാ ഘോഷയാത്രയോട് ചേരും