കൊച്ചി: കാലം ചെയ്ത യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്കാ ബാവയുടെ സംസ്കാരം ശനിയാഴ്ച പുത്തൻകുരിശില്‍ നടക്കും. ഭൗതിക ശരീരം വ്യാഴാഴ്ച രാത്രി കോതമംഗലം ചെറിയ പള്ളിയില്‍ എത്തിച്ചു. വെള്ളിയാഴ്ച രാവിലെ പ്രാർഥനകള്‍ക്ക് ശേഷം സുന്നഹാദോസ് ചേരും. പിന്നീട് പ്രാർഥനകള്‍ക്ക് ശേഷം കോതമംഗലം വലിയ പള്ളിയിലേക്ക് മൃതദേഹം കൊണ്ടു പോകും. വെള്ളിയാഴ്ച വൈകുന്നേരം നാലു മുതല്‍ ശനിയാഴ്ച വൈകുന്നേരം മൂന്ന് വരെ പുത്തൻകുരിശ് പത്രിയാർക്കീസ് സെന്ററില്‍ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വൈകുന്നേരം മൂന്നിന് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. പുത്തൻകുരിശ് പള്ളിയില്‍ ബാവ നിർദേശിച്ചിടത്താണ് സംസ്കാരം നടത്തുന്നത്. രണ്ടാഴ്ച ദുഖാചരണം നടത്തുമെന്നും വെള്ളി, ശനി ദിവസങ്ങളില്‍ സഭയുടെ കീഴിലെ സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
2024-11-01