അടൂർ : കേന്ദ്ര – സംസ്ഥാന സർക്കാരുകൾ കർഷകരെ ദ്രോഹിച്ച് കർഷകർക്ക് യാതൊരു വിധത്തിലും ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ് ഇന്ന് നടക്കുന്നതെന്നും കാർഷികവൃത്തിയിൽ ജീവിതം മുന്നോട്ടുപോകുന്ന ജനങ്ങളെ ആത്മഹത്യയിലേക്ക് നയിക്കുന്നതിനു വേണ്ടി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്നു ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അഭിപ്രായപ്പെട്ടു. കർഷക കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക വിളകൾ, കാട്ടുപന്നി,കുരങ്ങ്, ആന മുതലായ ജീവികൾ നശിപ്പിക്കുകയും , പ്രകൃതിദുരന്തത്തിലൂടെ ബാക്കിയുള്ളവ നശിച്ചു കൊണ്ടിരിക്കുകയും ആണെന്നും , റബര് ഉൾപ്പെടെയുള്ള വിളകളുടെ വിലയിടിവും കർഷകർക്ക് നിത്യ ജീവിതത്തിന് വഴിമുടക്കുകയാണ്. കർഷകർക്ക് വളം സബ്സിഡി , ആവശ്യമായ സാങ്കേതിക സഹായങ്ങൾ , കൃഷിവകുപ്പിൽ നിന്നും ഉപദേശനിർദേശങ്ങൾ , കർഷകർക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുന്നില്ല എന്നും അദ്ദേഹം ചൂണ്ടി കാട്ടി.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. സിറാജ്ജുദ്ധീൻ അധ്യക്ഷത വഹിച്ചു.
കർഷക കോൺഗ്രസ് അടൂർ നിയോജക മണ്ഡലം പ്രസിഡന്റായി പി എസ് വേണു കുമാരൻ നായർ പ്രവർത്തക സമ്മേളനത്തിൽ ചുമതലയേറ്റു.കർഷക കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ബാബുജി ഈശോ , സതീഷ് പഴകുളം ,ജോജി ഇടക്കുന്നിൽ ,കെ. വി. രാജൻ , മുൻ എഐസിസി അംഗംമാലേത്തു സരളാ ദേവി ,ഡി സി സി ജനറൽ സെക്രട്ടറി ജി. രഘുനാഥ് ,കർഷക കോൺഗ്രസ് ജില്ലാ ഭാരവാഹികളായ മണ്ണിൽ രാഘവൻ ,കെ. എൻ. രാജൻ ,വല്ലാറ്റൂർ വാസുദേവൻ പിള്ള ,സലിം പെരുനാട് ,എ. ഷൂജ ,എം. ആർ. ഗോപകുമാർ ,നജീർ പന്തളം ,ഉമാദേവി ,ജ്യോതിഷ് പെരുംപുളിക്കൽ ,അടൂർ നിയോജക മണ്ഡലം യു ഡി എഫ് കൺവീനർപഴകുളം ശിവദാസൻ ,ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അംജിത് അടൂർ ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ. ബിജു വർഗീസ് ,സക്കറിയ വർഗീസ് ,കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ എസ് ഷെരീഫ് , ഹരികുമാർ മലമേക്കര ,അനിൽ കൊച്ചുമൂഴിക്കൽ ,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജെയിംസ് കാക്കാട്ടുവിള ,മാത്യു തൊണ്ടലിൽ , ജോസ്.പി.ജെ. കടമ്പനാട് ,ഗോപിനാഥപിള്ള ,ടോബി തോമസ് ,ജെയിംസ് തുമ്പമൺ ,മുരളീധരൻ പിള്ള ,മഹിളാ കോൺഗ്രസ് നേതാക്കളായ മഞ്ജു വിശ്വനാഥ് ,ലാലി ജോൺ ,കുഞ്ഞൂഞ്ഞമ്മ ജോസഫ് ,ശാന്തി സുരേഷ് ,അനിത ഉദയൻ ,രമണി രാജൻ ,സുധ അച്യുതൻ ,മുനിസിപ്പൽ കൗൺസിലർമാരായ സുനിത വേണു ,രത്നമണി സുരേന്ദ്രൻ ,കെ ആർ വിജയകുമാർ,ഗീതാ ദേവിജില്ലാപഞ്ചായത്ത് അംഗംകൃഷ്ണകുമാർ ,പന്തളം യു ഡി എഫ് ചെയർമാൻ ജി. അനിൽ കുമാർ ,കുരമ്പാല യു ഡി എഫ് കൺവീനർ എം ജി രമണൻ ,അഖിൽ പന്നിവിഴ,ജിനു കളീക്കൽ ,രാഹുൽ രാജ് ,ആൻഡ്രൂസ് പണിക്കൻതറയിൽ ,റഹിം റാവുത്തർ , ബൈജു മുകടിയിൽ , ഇ എസ് നുജുമുദീൻ,പി. പി. ജോൺ ,രഘു പെരുംപുളിക്കൽ ,പി. കെ. രാജൻ ,പ്രകാശ് പ്ലാവിളയിൽ ,തുടങ്ങിയവർ പ്രസംഗിച്ചു.