മനുഷ്യ ബോംബ് ഭീഷണി; വിമാനം അര മണിക്കൂറിലേറെ വൈകി

മനുഷ്യ ബോംബ് ഭീഷണി; വിമാനം അര മണിക്കൂറിലേറെ വൈകി
alternatetext

കൊച്ചി: മനുഷ്യ ബോംബാണെന്ന് യാത്രക്കാരന്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് നെടുമ്ബാശേരിയില്‍ നിന്നുള്ള വിമാനം വൈകി. വൈകുന്നേരം 3.50 ന് മുംബൈക്ക് പുറപ്പെടേണ്ട വിസ്താര വിമാനം അര മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

വിമാനത്തിലെ യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനാണ് ഭീഷണി മുഴക്കിയത്. തുടർന്ന് സിഐഎസ്‌എഫുകാർ ഇയാളെ ബലം പ്രയോഗിച്ച്‌ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.

തുടർന്ന് വിമാനം 4.20 നാണ് മുംബൈയിലേക്ക് പുറപ്പെട്ടത്. ഭീഷണി മുഴക്കിയ ആളെ നെടുമ്ബാശേരി പോലീസിന് കൈമാറി.