എടിഎം തകർത്ത് കവർച്ചാശ്രമം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ.

എടിഎം തകർത്ത് കവർച്ചാശ്രമം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ.
alternatetext

ഇടുക്കി: രണ്ടു ദിവസം മുമ്പ് പണം നിറച്ചു വച്ച നെടുങ്കണ്ടം പാറത്തോട്ടിലെ എടിഎം മെഷീനാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കവർച്ചാ സംഘം തകർത്തത്. മെഷീൻ കുത്തി തുറന്നെങ്കിലും പണം അപഹരിക്കാൻ സാധിച്ചില്ല. പിറ്റേന്ന് രാവിലെയെത്തിയ ഡ്രൈവർമാരാണ് സംഭവം പോലീസിനെ അറിയിച്ചത്.

തുടർന്ന് സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രതികളിൽ ഒരാളായ മധ്യപ്രദേശ് മാണ്ട്ല സ്വദേശിയായ റാം സായ് മുർവ്വ് എന്നയാളെ പൂപ്പാറയിൽ നിന്നും മധ്യപ്രദേശ് മാണ്ട്ലസ്വദേശി തന്നെയായ തരുൺ സായ് മുർവ്വ് എന്നയാളെ ചെമ്മണ്ണാറ്റിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്