കോതമംഗലം: ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് നേര്യമംഗലം –അടിമാലി റൂട്ടിൽ നിരവധി യാത്രക്കാരുമായി സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസ് നിയന്ത്രണം നഷ്ട്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റവരെ കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാളറ – ആറാം മൈലിനു സമീപം വളവിൽ വച്ചാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ബസ് മരത്തിൽ തട്ടിനിന്നതിനാൽ അധിക താഴ്ചയിലേക്ക് പതിക്കാതെ രക്ഷപെട്ടു. സംഭവസ്ഥലത്ത് ആദ്യമെത്തിയ നാട്ടുകാർക്കൊപ്പം പിന്നീട് ഫയർഫോഴ്സും, പോലീസും കൂടിച്ചേർന്ന് രക്ഷാദൗത്യം അതിവേഗത്തിലാക്കി