ട്രെയിൻ യാത്രയ്ക്കിടെ ദമ്ബതികളെ ബോധം കെടുത്തി പണവും സ്വർണവും ഫോണും കവർന്നതായി പരാതി

ട്രെയിൻ യാത്രയ്ക്കിടെ ദമ്ബതികളെ ബോധം കെടുത്തി പണവും സ്വർണവും ഫോണും കവർന്നതായി പരാതി
alternatetext

പത്തനംതിട്ട: ട്രെയിൻ യാത്രയ്ക്കിടെ ദമ്ബതികളെ ബോധം കെടുത്തി പണവും സ്വർണവും ഫോണും കവർന്നതായി പരാതി. പത്തനംതിട്ട വടശേരിക്കര തലച്ചിറ സ്വദേശികളായ പി.ഡി.രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവർച്ചക്കിരയായത്. വെള്ളിയാഴ്ച രാത്രി കൊല്ലം – വിശാഖപട്ടണം എക്സ്പ്രസിലാണ് സംഭവം നടന്നത്.

തമിഴ്നാട് ഹൊസൂറില്‍ സ്ഥിരതാമസക്കാരായ ദമ്ബതികള്‍ നാട്ടില്‍ വന്നു മടങ്ങി പോകുമ്ബോഴാണ് സംഭവം നടന്നത്. വെള്ളം കുടിച്ചതിന് ശേഷം ബോധരഹിതരായി എന്നാണ് ദമ്ബതികള്‍ പറയുന്നത്. ബർത്തിന് അരികില്‍ ഇവർ വച്ചിരുന്ന ഫ്ലാസ്കിലെ വെള്ളത്തില്‍ മയക്കുമരുന്ന് കലർത്തിയിരുന്നോ എന്ന് സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.