തൃശൂർ പൂരം കലക്കിയതിന് പിന്നില്‍ ആർഎസ്‌എസാണെന്ന പ്രചാരണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു.

തൃശൂർ പൂരം കലക്കിയതിന് പിന്നില്‍ ആർഎസ്‌എസാണെന്ന പ്രചാരണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു.
alternatetext

തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതിന് പിന്നില്‍ ആർഎസ്‌എസാണെന്ന പ്രചാരണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു. ആർഎസ്‌എസിനെ അപകീർത്തിപ്പെടുത്തി നിയമസഭയിലുയർന്ന പരാമർശങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി ആര്‍എസ്‌എസിന്‍റെ പേര് വലിച്ചിഴക്കരുതെന്നാണ് ആര്‍എസ്‌എസിന്‍റെ മുന്നറിയിപ്പ്.

തൃശൂർ പൂരം കലക്കിയതിന് പിന്നില്‍ ആർഎസ്‌എസാണെന്ന് നിയമസഭയ്ക്കുള്ളിലും പുറത്തും മന്ത്രിയും എംഎല്‍എയും അടക്കം ഉത്തരവാദിത്തമുള്ള പദവികളിലിരിക്കുന്നവർ പറയുന്നത് അപലപനീയമാണെന്ന് പറഞ്ഞ അദ്ദേഹം എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ചോദിച്ചു. വിഷയത്തില്‍ ഗവർണറെയും സ്പീക്കറെയും കാണുമെന്നും പി.എൻ. ഈശ്വരൻ പറഞ്ഞു.