മൂന്നര വയസ്സുകാരനെ ക്രൂരമായി തല്ലിയെന്ന് പരാതിയിൽ പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

മൂന്നര വയസ്സുകാരനെ ക്രൂരമായി തല്ലിയെന്ന് പരാതിയിൽ പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍
alternatetext

മട്ടാഞ്ചേരി:ചോദ്യത്തിന് ഉത്തരം നല്‍കാത്തതില്‍ പ്രകോപിതയായ പ്ലേ സ്കൂള്‍ അധ്യാപിക മൂന്നര വയസ്സുകാരനെ ക്രൂരമായി തല്ലിയെന്ന് പരാതിയിൽ പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍ . മട്ടാഞ്ചേരി പാലസ് റോഡിലെ പ്ലേ സ്കൂളിലാണ് അധ്യാപികയാണ് ചൂരല്‍ ഉപയോഗിച്ച്‌ കുട്ടിയെ തല്ലിയത്. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്ന് അധ്യാപികയായ മട്ടാഞ്ചേരി ആനവാതില്‍ സ്വദേശി സീതാലക്ഷ്മി (35) യെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ചയാണ് സംഭവം. ചൂരല്‍ കൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ പുറത്ത് പാടുകള്‍ വീണിരുന്നു. സ്കൂള്‍വിട്ട് വീട്ടില്‍ വന്ന ശേഷമാണ് കുട്ടിക്ക് അടിയേറ്റ കാര്യം വീട്ടുകാർ അറിഞ്ഞത്. വീട്ടുകാർ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. ഒരു മാസത്തോളമായി കുട്ടി സ്കൂളില്‍ പോകുമ്ബോള്‍ പേടി കാണിച്ചിരുന്നതായും മുൻപും ദേഹത്ത് അടിയുടെ പാടുകള്‍ കണ്ടിട്ടുള്ളതായും കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞതായി പോലീസ് പറയുന്നു.

മട്ടാഞ്ചേരി ഇൻസ്പെക്ടർ കെ.എ. ഷിബിന്റെ നേതൃത്വത്തിലാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. പ്ലേ സ്കൂളിലെ താത്കാലിക അധ്യാപികയാണ് സീതാ ലക്ഷ്മി. ഇവരെ ജോലിയില്‍നിന്ന് ഒഴിവാക്കിയതായി സ്കൂള്‍ അധികൃതർ അറിയിച്ചു.