കൈക്കൂലിക്കേസിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ സ്റ്റേ വാങ്ങി ഡ്യൂട്ടിക്ക് കയറി വീണ്ടും കൈക്കൂലി വാങ്ങി.

കൈക്കൂലിക്കേസിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ സ്റ്റേ വാങ്ങി ഡ്യൂട്ടിക്ക് കയറി വീണ്ടും കൈക്കൂലി വാങ്ങി.
alternatetext

ഇടുക്കി: കൊല്ലം സ്വദേശിയായ ഇടുക്കി ഡിഎംഒ ഡോ.മനോജ് ആണ് അത്യപൂർവമായ കൈക്കൂലിക്കേസിൽ പിടിയിലായത്. നിരവധി ആരോപണങ്ങൾ നേരിടുന്ന ഡോ.മനോജിനു നേരെ കൈക്കൂലി കേസിൽ വിജിലൻസ് കേസെടുത്തതും, സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതും.

എന്നാൽ ഡിഎംഓ ഡോ.മനോജ് ട്രിബ്യൂണലിൽ നിന്നും സ്റ്റേ വാങ്ങി ബുധനാഴ്ച ജോലിയിൽ പ്രവേശിച്ചിരുന്നു. തുടർന്ന് ഒരു ഹോട്ടലിന് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് 75,000 രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. ഇതേ തുടർന്നാണ് വിജിലൻസ് വീണ്ടും ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പലപ്പോഴും ഡ്രൈവറുടെയും മറ്റുമുളളവരുടെയും ഗൂഗിൾ പേ അക്കൗണ്ടിലൂടെയാണ് കൈക്കൂലി വാങ്ങിയിരുന്നതെന്ന് പരാതി നൽകിയവർ പറഞ്ഞു