കർഷക രോഷം അലയടിക്കുന്ന ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 90 മണ്ഡലങ്ങളില്‍ പകല്‍ ഏഴുമുതല്‍ ആറുവരെയാണ് പോളിങ്. 1,031 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. ഫലം ചൊവ്വാഴ്ച വരും.
ഭരണവിരുദ്ധ വികാരത്തില്‍ ഉലയുന്ന ബിജെപിയുടെ നില പരുങ്ങലിലാണ്. ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് കർഷക സംഘടനകള്‍ ശക്തമായ പ്രചാരണം നടത്തി. അഗ്നിപഥിനെതിരായ രോഷം, ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം തുടങ്ങിയവ പ്രതിഫലിക്കും. ഗുസ്തി താരം വിനേഷ് ഫോഗട്ട് ജുലാനില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയാണ്. സിപിഐ എം മത്സരിക്കുന്ന ഭിവാനിയില്‍ സ്ഥാനാർഥി ഓംപ്രകാശിന് വൻ സ്വീകാര്യത നേടാനായിട്ടുണ്ട്.