എം.സി റോഡില്‍ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികൻ മരിച്ചു

എം.സി റോഡില്‍ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികൻ മരിച്ചു
alternatetext

തിരുവല്ല: എം.സി റോഡില്‍ തിരുവല്ലയില്‍ കുറ്റൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടർ യാത്രികൻ മരിച്ചു. തിരുവൻവണ്ടൂർ പാലയ്ക്കാട്ട് വീട്ടില്‍ ഗോപാലകൃഷ്ണൻ (64) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. തിരുവല്ല ഭാഗത്ത് നിന്നും തിരുവൻവണ്ടൂരിലേക്ക് വന്ന സ്കൂട്ടറും എതിർ ദിശയില്‍ നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. തിരുവല്ലയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയും പൊലീസും എത്തിയാണ് വാഹനങ്ങള്‍ സ്ഥലത്ത് നിന്നും നീക്കിയത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.