ആലപ്പുഴ: ആലപ്പുഴ: 70-ാം നെഹ്റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടൻ ജലരാജാവ്. ചുണ്ടൻവള്ളങ്ങളുടെ ഫൈനലില്‍ ഫോട്ടോഫിനിഷിലാണ് കാരിച്ചാല്‍ ചുണ്ടൻ ഒന്നാമത്തെത്തിയത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ അഞ്ചാംകിരീടമാണിത്.
വി.ബി.സി. കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ രണ്ടാമതെത്തി. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനും നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടനും മൂന്നാമതായും നാലാമതായും ഫിനിഷ് ചെയ്തു.
ഹീറ്റ്സില്‍ 4.14.35 മിനിറ്റ് സമയംകുറിച്ചാണ് കാരിച്ചാല്‍ ഫൈനലിലെത്തിയത്. കഴിഞ്ഞതവണ വീയപുരം ചുണ്ടൻ തുഴഞ്ഞാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ചാമ്ബ്യന്മാരായത്. ഫൈനലില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ ചുണ്ടൻവള്ളങ്ങള്‍ ഫിനിഷ് ചെയ്ത സമയം
1. കാരിച്ചാല്‍ ചുണ്ടൻ- 4.29.785
2. വീയപുരം ചുണ്ടൻ- 4.29.79
3. നടുഭാഗം ചുണ്ടൻ- 4.30.13
ഫൈനലിലെത്തിയ ചുണ്ടൻവള്ളങ്ങള്‍ ഹീറ്റ്സില്‍ ഫിനിഷ് ചെയ്ത സമയം
നടുഭാഗം- 4.23.31
കാരിച്ചാല്‍- 4.14.35
വീയപരും- 4.22.58
നിരണം- 4.23.00