തൃശ്ശൂരിൽ മൂന്നിടങ്ങളിലായി എസ്ബിഐയുടെ എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് 66 ലക്ഷം രൂപ കവര്‍ന്നത് ഹരിയാനയിലെ മേവാത്തി ഗാങ്ങില്‍പെട്ടവര്‍.

എന്തുകൊണ്ട് എസ് ബി ഐ യുടെ എ ടി എം മാത്രം കൊള്ളയടിക്കുന്നു
alternatetext

തൃശൂര്‍: മൂന്നിടങ്ങളിലായി എസ്ബിഐയുടെ എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് 66 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ തമിഴ്‌നാട് പൊലീസിന്റെ പിടിയിലായതു ഹരിയാനയിലെ മേവാത്തി ഗാങ്ങില്‍പെട്ടവര്‍.

പ്രഫഷനല്‍ എടിഎം കൊള്ളക്കാരാണ് മേവാത്തി ഗാങ്, ഈ സംഘം ബ്രെസ ഗാങ് എന്നും അറിയപ്പെടുന്നു. ഹരിയാന രാജസ്ഥാന്‍ അതിര്‍ത്തിയിലെ മേവാത്ത് എന്ന ഗ്രാമത്തില്‍നിന്നു രാജ്യമാകെ സഞ്ചരിച്ച്‌ എടിഎം കൗണ്ടറുകള്‍ കവര്‍ന്ന് കോടികളാണ് ഈ സംങം തട്ടി എടുക്കുന്നത്.

എന്തിനും മടിക്കാത്ത ഈ . നിമിഷ നേരം കൊണ്ട് എടിഎം തകര്‍ക്കാനും പണവുമായി രക്ഷപ്പെടാനും പരിശീലനം നേടിയ ഇരുനൂറോളം പേരാണു മേവാത്തി ഗാങ്ങിലുള്ളത്. തോക്കുമായാണ് ഇവരുടെ കറക്കം. ആവശ്യമെന്ന് കണ്ടാല്‍ വെടിവെച്ചിടാനും ഇവര്‍ മടിക്കില്ല. പത്ത് പേരില്‍ താഴെയുള്ള സംഘങ്ങളായി തിരിഞ്ഞ് രാജ്യമാകെ സഞ്ചരിച്ചാണു ഇവര്‍ കവര്‍ച്ച നടത്തുന്നത്. മോഷ്ടിച്ച കാറിലാണ് മേവാത്തി ഗാങ് എടിഎം കവര്‍ച്ചയ്ക്കിറങ്ങുക. മേവാത്തി സംഘത്തിലുള്ളവര്‍ നേരത്തെയും കേരളത്തില്‍ പിടിയിലായിട്ടുണ്ട്.

കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലും ആന്ധ്രപ്രദേശിലെ കടപ്പയിലും എടിഎം കവര്‍ച്ച നടത്തിയ അതേ സംഘമാണു തൃശൂരിലെത്തിയതെന്നു പൊലീസ് കണ്ടെത്തി. കൃഷ്ണഗിരിയില്‍ ഒന്‍പത് ലക്ഷം രൂപയും കടപ്പയില്‍ രണ്ട് എടിഎമ്മുകളില്‍നിന്നായി 41 ലക്ഷവുമാണു കവര്‍ന്നത്. കണ്ണൂരില്‍ മൂന്ന് വര്‍ഷം മുന്‍പ് എടിഎം കവര്‍ച്ച നടത്തിയതിന് മേവാത്തി ഗാങ്ങിലെ മറ്റൊരു സംഘത്തെ പിടികൂടിയിരുന്നു.

ഒട്ടനവധി വ്യവസായമേഖലകള്‍ ഉള്‍പ്പെടുന്ന മേവാത്തില്‍നിന്നു ദക്ഷിണേന്ത്യയിലേക്കടക്കം ഒട്ടേറെ ട്രക്കുകള്‍ ദിനംപ്രതി സഞ്ചരിക്കുന്നുണ്ട്. ലോഡുമായി എത്തുന്ന ഇവ മിക്കപ്പോഴും മടങ്ങുന്നതു കാലിയായിട്ടാവും. ഇത്തരം ട്രക്കുകളുടെ ഡ്രൈവര്‍മാരുമായി മേവാത്തി ഗാങ്ങിന് അടുത്ത ബന്ധമുണ്ട്. മോഷണ സമയത്ത് മേവാത്തില്‍നിന്നുള്ള ട്രക്ക് ഈ മേഖലയിലുണ്ടെങ്കില്‍ കാത്തുനില്‍ക്കേണ്ട സ്ഥലവും സമയവും ഡ്രൈവറെ അറിയിക്കും. മോഷണത്തിനുശേഷം പറഞ്ഞ സ്ഥലത്തെത്തി കാര്‍ ട്രക്കില്‍ കയറ്റി സ്ഥലംവിടും. കാര്‍ കേന്ദ്രീകരിച്ചാകും പൊലീസ് അന്വേഷണമെന്നതിനാല്‍ പിടിയിലാകാതെ ഇവര്‍ അതിര്‍ത്തി കടക്കും.

ഈ സംഘത്തിൻ്റെ തലവനാണ് ഷഹാദത്ത്.നേരത്തെ ഹരിയാന, എംപി, മഹാരാഷ്ട്ര, അസം എന്നിവിടങ്ങളിൽ എടിഎം തകർത്തതുൾപ്പെടെ 27 ഓളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.അസം, മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിരവധി എടിഎമ്മുകൾ തകർത്ത് ഗുണ്ടാസംഘത്തിൻ്റെ തലവൻ ഉൾപ്പെടെ നാല് കുപ്രസിദ്ധ കുറ്റവാളികളെ സ്‌പെഷ്യൽ സെൽ വെടിവയ്പ്പിന് ശേഷം ജൂണിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. അസമിലെ എസ്ബിഐ എടിഎം സംഘം കൊള്ളയടിച്ചിരുന്നു.

എന്തുകൊണ്ട് എസ് ബി ഐ യുടെ എ ടി എം മാത്രം കൊള്ളയടിക്കുന്നു

എസ്ബിഐയുടെ എടിഎമ്മിനെ മാത്രം ലക്ഷ്യം വയ്ക്കുന്നത്.2023 ജനുവരിൽ രാത്രിയിൽ ഗ്വാളിയോറിൽ രണ്ട് ബാങ്ക് എടിഎമ്മുകൾ വെട്ടിമുറിച്ച സംഭവത്തിൽ അറസ്റ്റിലായ മേവാത്തി ഗാങിനെ ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് എസ്ബിഐയുടെ എടിഎമ്മിൻ്റെ പെട്ടി മറ്റ് ബാങ്കുകളുടെ എടിഎമ്മിനെ അപേക്ഷിച്ച് വെട്ടിമാറ്റുന്നത് താരതമ്യേന എളുപ്പമാണെന്ന് ബാങ്ക് അധികൃതരോടും ഇക്കാര്യം അന്വേഷിച്ചതായി എസ്പി പറഞ്ഞു. 15 മുതൽ 20 മിനിറ്റിനുള്ളിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിക്കാൻ കഴിയും, അതേസമയം മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ ഇത് കൂടുതൽ സമയമെടുക്കും, അതിനാൽ ഇത് എസ്ബിഐ മാത്രം ലക്ഷ്യമിടുന്നു എടിഎം നിറഞ്ഞോ കാലിയായോ എന്നറിയാൻ കഴിയുന്ന ഒരു ഉപകരണവും തങ്ങളുടെ പക്കലുണ്ടെന്ന് പറഞ്ഞു,

.