കാട്ടാനയുടെയും മറ്റു വന്യജീവികളുടെയും ശല്യത്തിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേ റാലി സംഘടിച്ചു.

കാട്ടാനയുടെയും മറ്റു വന്യജീവികളുടെയും ശല്യത്തിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേ റാലി സംഘടിച്ചു.
alternatetext

കോതമംഗലം: നിയോജക മണ്ഡലത്തിലെ കാലങ്ങളായി തുടരുന്ന കാട്ടാനകളുടെയും, മറ്റുവന്യമൃഗങ്ങളുടെയും ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന ആവശ്യവുമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേ റാലി സംഘടിപ്പിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന് പദ്ധതി അനുവാദം നൽകാത്ത സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് ആണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

ശാസ്ത്രീയ പഠനം നടത്തി, ജനവാസ മേഖലകളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിന് സർക്കാർതലത്തിൽ നിലപാടുകൾ എടുക്കണമെന്നും ആർ ആർ ടി ടീമിനെ കൃത്യമായി കോതമംഗലത്തിന് മാത്രമായി അനുവദിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. അടുത്ത നിയമസഭാ സമ്മേളനത്തിൽ കോതമംഗലം നേരിടുന്ന രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ നിയമസഭയിൽ ഈ വിഷയം അവതരിപ്പിക്കുമെന്നും ഉത്ഘാടന വേളയിൽ എംഎൽഎ പറഞ്ഞു.

ഷെമീർ പനക്കൽ ആദ്യക്ഷനായ യോഗത്തിൽ ബാബു ഏലിയാസ്, എ ജി ജോർജ്, കെ പി ബാബു, പി പി ഉതുപ്പാൻ, അബു മൊയ്‌തീൻ, എബി എബ്രഹാം, കെ ഐ ജേക്കബ്, പി എ എം ബഷീർ, എം കെ എൽദോസ് , കെ കെ സുരേഷ്, ഷൈമോൾ ബേബി, ജെസ്സി സാജു, മാമച്ചൻ ജോസഫ്, രാജു എബ്രഹാം, പീറ്റർ മാത്യു, ജോളി വേട്ടാമ്പാറ, ഭാനുമതി രാജു, എൽദോസ് കീച്ചേരി, തുടങ്ങിയവർ സംസാരിച്ചു.