കട്ടപ്പന: സ്വിമ്മിങ്ങ് അക്കാദമിയിലെ നീന്തൽ പരിശീലനത്തിനു ശേഷം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്നു വിദ്യാർത്ഥികൾ അവശനിലയിൽ ആശുപത്രിയിൽ ചികിത്സയിൽ. കട്ടപ്പന പള്ളിപ്പടിയിലെ ഒരു ഹോട്ടലിൽ നിന്നും പ വിദ്യാർത്ഥികൾക്ക് പവിളമ്പിയ ചിക്കൻ കറിയിൽ നിറയെ ജീവനുള്ള പുഴുക്കൾ. ഭക്ഷണം കഴിക്കുന്നതിനിടെ ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വിദ്യാർത്ഥികൾ ഛർദ്ദിക്കുകയും അവശനിലയിൽ ആവുകയും ചെയ്തത്. തുടർന്ന് വയറു വേദനയും തളർച്ചയും അനുഭവപ്പെട്ട കുട്ടികളെ മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ നഗരസഭ ആരോഗ്യവകുപ്പിന് പരാതി നൽകുകയും, ഹോട്ടൽ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്.
2024-09-21