കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും. അര്ജുന് സഞ്ചരിച്ച ലോറിയുടെ ക്യാബിന് കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന. അര്‍ജുനടക്കം കാണാതായ മൂന്ന് പേരെയാണ് ഇനി കണ്ടത്തേണ്ടത്.
കാര്‍വാറില്‍ നിന്ന് എത്തിച്ച ഡ്രഡ്ജര്‍ ഉപയോഗിച്ചാണ് തെരച്ചില്‍. പരിശോധനാ സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരിയും ഇന്ന് എത്തും. ഇത് അവസാന ശ്രമമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ പ്രതികരിച്ചു. ലോറിയുടെ ക്യാബിന് കണ്ടെത്തിയാല്‍ അര്ജുന് എവിടെ എന്നതിന്റെ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അര്‍ജുനന്റെ കുടുംബവും പ്രതികരിച്ചു. 66 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്നാം ഘട്ട തെരച്ചില്‍ ആരംഭിക്കുന്നത്.