ഇടുക്കി: ഉടുമ്പൻചോല താലൂക്കിലെ ചതുരംഗപാറ, ആടുകിടന്താൻ കരയിൽ, നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാഗേഷ്.ബി. ചിറയത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നാലരക്കിലോ ഉണ്ടങ്ങിയ കഞ്ചാവ് പിടിച്ചെടുത്തത്. വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഗഞ്ചാവുമായി ഉടുമ്പൻചോല പഞ്ചായത്ത് ഏഴാം വാർഡിലെ കാർത്തിക്, തമിഴ്നാട് തേനി ഉത്തമപാളയം താലൂക്കിൽ മല്ലിംഗപുരം നോർത്ത് സ്ട്രീറ്റ് നിതീസ്കുമാർ, തമിഴ്നാട് തേനി കാമാച്ചി കുപ്പിനായകൻ ഗോകുൽ പാണ്ഡി സുരേഷ് എന്നിവരാണ് പിടിയിലായത്. തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന കാട്ടുവഴികളിലൂടെ രഹസ്യമായി കടത്തി കൊണ്ട് വന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. പിടിയിലായ പ്രതികൾ തമിഴ്നാട്ടിൽ വിവിധ കേസുകളിൽ ഉൾപ്പെട്ടവരാണ്.
2024-09-17