മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍; മാസ്‌ക് നിര്‍ബന്ധമാക്കി

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍; മാസ്‌ക് നിര്‍ബന്ധമാക്കി
alternatetext

മലപ്പുറം: മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ തിരുവാലി പഞ്ചായത്തില്‍ നിപാ ബാധിച്ച്‌ യുവാവ്‌ മരിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് നിര്‍ദേശമുണ്ട്. അതേസമയം മലപ്പുറത്ത് മാസ്‌ക് നിര്‍ബന്ധമാക്കി. വ്യാപാര സ്ഥാപനങ്ങളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും നിര്‍ദേശമുണ്ട്. തിരുവാലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, അഞ്ച്, ആറ്, ഏഴ്, മമ്ബാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് എന്നീ വാര്‍ഡ് പരിധികളിലാണ് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.