തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ഉത്തർപ്രദേശിന് മുകളില്‍ തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. എന്നാല്‍, ഒരു ജില്ലയിലും മഴ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടില്ല. വരും മണിക്കൂറില്‍ വിവിധ ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
തെക്കു പടിഞ്ഞാറൻ ഉത്തർ പ്രദേശിന് മുകളില്‍ തീവ്ര ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. വടക്ക് വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യുനമർദ്ദം ഇന്ന് ശക്തി കുറയാനാണ് സാധ്യത. കർണാടക മുതല്‍ തെക്കൻ ഗുജറാത്തു തീരം വരെ ന്യുനമർദ്ദപാത്തി ചുരുങ്ങിയിട്ടുണ്ട്. മ്യാന്മറിനും ബംഗ്ലാദേശിനും മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു.
അതിനാല്‍, തീരദേശ ബംഗ്ലാദേശിനും വടക്കൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യുനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത . തുടർന്ന് തീരദേശ പശ്ചിമ ബംഗാളിനും വടക്കൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത . കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.