പന്തളം : മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കുക . എ ഡി ജി പി യെ പുറത്താക്കുക. സർക്കാരിന്റെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക . വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പന്തം കൊളുത്തി പ്രകടനം നടത്തിയത്. മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം പന്തളം ടൗണിൽ സമാപിച്ചു.
കെ പി സി സി അംഗം തോപ്പിൽ ഗോപകുമാർ പ്രതിഷേധയോഗം ഉദ്ഘാടനം നിർവഹിച്ചു . മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് എസ് ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു . ഡി സി സി ജനറൽ സെക്രട്ടറി ടി എൻ നരേന്ദ്രനാഥ് , കെ ആർ വിജയകുമാർ , മഞ്ജു വിശ്വനാഥ് , ജി അനിൽ കുമാർ ,ശാന്തി സുരേഷ് , വൈ റഹീം റാവുത്തർ , പി എസ് വേണുകുമാരൻ നായർ , പി പി ജോൺ, പന്തളം വാഹിദ് , ബൈജു മുകടിയിൽ , എച്ച് ഹാരീസ്, മുരളിധരൻ നായർ , വിനോദ് മുകടിയിൽ , മജീദ് കോട്ടവീട് ,റെജി ജോൺ , കുട്ടപ്പൻ നായർ , കോശി കെ മാത്യു , ബാബു മോഹൻദാസ് , പി കെ രാജൻ , രവികുമാർ , സോളമൻ വരവുകാലയിൽ, സജാദ് കടക്കാട്,ബിജുസൈമൺ , ഭാസ്കരൻ കുളഞ്ഞി , മത്തായി കുന്നിക്കുഴി,സെൽവകുമാർ എന്നിവർ പങ്കെടുത്തു