നിയന്ത്രണങ്ങളോടെ ഇടുക്കി ഡാം സന്ദർശകർക്കായി തുറന്നു കൊടുത്തു.

നിയന്ത്രണങ്ങളോടെ ഇടുക്കി ഡാം സന്ദർശകർക്കായി തുറന്നു കൊടുത്തു.
alternatetext

ഇടുക്കി: കർശനമായ നിയന്ത്രണങ്ങളോടെ ഇടുക്കിഡാം സന്ദർശകർക്കായി തുറന്നു കൊടുത്തു. അടുത്ത മൂന്നു മാസത്തേക്ക് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് വിനോദസഞ്ചാരികൾക്കുള്ള സന്ദർശന സമയം അനുവദിച്ചിട്ടുള്ളത്. നിലവിൽ ചെറുതോണി- വെള്ളാപ്പാറ വഴി മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഒരു ദിവസം 820 പേരെ മാത്രമേ അനുവദിക്കൂ, കൂടാതെ ബുധനാഴ്ച അവധിയും ഉണ്ട്. കുട്ടികൾക്ക് 100 രൂപയും, മുതിർന്നവർക്ക് 150 രൂപയുമാണ് പ്രവേശനചാർജ്.